JOIN THE QUIZ COMPETITION

Registration Form

Name
Mobile No.:
Email Id:
Country:
Passport / OCI/ PIO card:
10.00 AM
8.00 PM

പദ്ധതികളുടെ പ്രദർശനം

10.00 AM
12.30 PM

സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചർച്ചയും

2.00 PM
5.00 PM

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രശ്നോത്തരി

കോളേജ് വിദ്യാർത്ഥികളുടെ പ്രബന്ധാഅവതരണം

സ്കൂൾ വിദ്യാർത്ഥികളുടെ ഉപന്യാസ രചനാ മത്സരം

10.00 AM
8.00 PM

പദ്ധതികളുടെ പ്രദർശനം

രാവിലെ 10:00 മുതൽ

രാവിലെ 10:00 മണി മുതൽ: നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം.

പങ്കെടുക്കുന്നവർ: ബന്ധപ്പെട്ട എംഎൽഎ, വകുപ്പധ്യക്ഷന്മാർ, നിർവഹണ ഏജൻസി പ്രതിനിധികൾ, കിഫ്ബി ഉദ്യോഗസ്ഥർ

പ്രവാസി ഓൺലൈൻ ടെലിപ്രെസൻസ് ക്വിസ്

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)

കേരള നിർമിതി -കിഫ്ബി ധനസഹായത്തോടെയുള്ള വികസനപ്രവർത്തനങ്ങളുടെ ബോധവൽക്കരണ പരിപാടിയുടെ ആലപ്പുഴ പതിപ്പ്

*****************************************

വികസനത്തിന്റെ അനുഭവ ബോധ്യം

*************************************************

അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പിലാണ് കേരളം.നാളിതുവരെ കാണാത്ത തരത്തിൽ സംസ്ഥാനമെങ്ങും ജനജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന അനേകം പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കിക്കൊണ്ട് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ വികസനകുതിപ്പിന് പുതിയ ഊർജം പകരുന്നു. അഞ്ചു വർഷം കൊണ്ട് 50000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതികളാണ് ധനകാര്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഏജൻസിയായ കിഫ്ബി ലക്ഷ്യമിടുന്നത്. സമഗ്രവും സുദൃഡവും സുസ്ഥിരവുമായ ആധുനികകേരളമെന്ന ലക്ഷ്യപ്രാപ്തിക്ക് ഊർജം പകരുകയാണ് കിഫ്ബി നാളിതുവരെ അനുമതി നൽകിക്കഴിഞ്ഞ 53,678 കോടി രൂപയുടെ 679 പദ്ധതികൾ.

സംസ്ഥാനചരിത്രത്തിൽ സമാനതകളില്ലാത്ത ഈ വികസനമുന്നേറ്റത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്നത് ഒഴിച്ചുകൂടാനാവത്തതാണ്. ചുറ്റും നടക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വിലയിരുത്താനും പൊതുജനങ്ങൾക്ക് അവസരമൊരുക്കന്നതിന് എല്ലാ ജില്ലകളിലും കിഫ്ബിയിലൂടെയും മറ്റ് ഏജൻസികൾ വഴിയും നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചുള്ള പ്രദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത പരിപാടിയുടെ ആലപ്പുഴ ജില്ലയിലെ പ്രദർശന *ഉദ്‌ഘാടനം 2020 ന് മാർച്ച് 8 ന് രാവിലെ 11.00 ന് ആലപ്പുഴ, ഇ.എം.എസ് ഗ്രൗണ്ടിൽവച്ച് നടക്കുകയാണ്.

ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കേരളനിർമിതിയുടെ ആലപ്പുഴ പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്‌ നയിക്കുന്ന പ്രശ്നോത്തരി

ആലപ്പുഴ ജില്ലയിലെ പ്രവാസികൾക്ക് തത്സമയം ഓൺലൈനിൽ പങ്കുചേർന്ന് മത്സരിക്കാം..

പ്രവാസി ഓൺലൈൻ ടെലിപ്രെസൻസ് ക്വിസ്

കേരളനിർമിതി വികസനബോധവൽക്കരണ പരിപാടിയുടെ ആലപ്പുഴ പതിപ്പിന്റെ ഭാഗമായി കിഫ്ബി സംഘടിപ്പിക്കുന്നത്

തീയതി 2020 മാർച്ച് 8

പങ്കെടുക്കാൻ കഴിയുന്നത് ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികൾക്ക്

പ്രശ്നോത്തരി നയിക്കുന്നത് പ്രശസ്ത ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ്

കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്ന ആലപ്പുഴക്കാർക്കും വിദേശരാജ്യങ്ങളിൽ കഴിയുന്ന ആലപ്പുഴക്കാർക്കും പങ്കെടുക്കാം

കൂടുതൽ പ്രവാസികൾ GCC രാജ്യങ്ങളിലായതിനാൽ അവിടങ്ങളിൽ നിന്ന് കൂടുതൽ പ്രാതിനിധ്യം നൽകും. അതായത് ബഹറിൻ,ഖത്തർ,കുവൈറ്റ്,യു.എ.ഇ,സൗദി അറേബ്യ,ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കാസർ കോട്ട് നിന്നുള്ള ഒരോ പ്രവാസികൾക്ക് യോഗ്യത നേടാം.

ലോകത്തിന്റെ മറ്റു ഭാഗങ്ങളെ മേഖലകളായി തിരിച്ച്,മേഖലാടിസ്ഥാനത്തിൽ ഓരോരുത്തർക്ക് യോഗ്യത നേടാം.

പ്രധാന മേഖലകൾ ഫാർ ഈസ്റ്റേൺ രാജ്യങ്ങൾ,യുഎസ്-കാനഡ,യൂറോപ്പ്,ഓസ്‌ട്രേലിയ-ന്യൂസിലാൻഡ്,ആഫ്രിക്ക എന്നിവയാണ്.ഇവിടങ്ങളിൽ താമസിക്കുന്ന ആലപ്പുഴക്കാരായ ഓരോ പ്രവാസികൾക്ക് മൽസരത്തിലേക്ക് യോഗ്യത നേടാം

മൊത്തം മേഖലകൾ
******************

1. ബഹറിൻ

2. ഖത്തർ

3. കുവൈറ്റ്

4.യു. എ. ഇ

5. സൗദി അറേബ്യ

6.ഒമാൻ

7. ഫാർ ഈസ്റ്റ് രാജ്യങ്ങൾ

8. യു എസ്- കാനഡ

9. യൂറോപ്പ്

10.ഓസ്ട്രേലിയ - ന്യൂസിലാൻഡ്

11. ആഫ്രിക്ക

12. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ

നിങ്ങൾക്ക് ഈ Online Tele presence Quiz ൽ പങ്കെടുക്കാൻ താൽപര്യമുണ്ടോ?

എങ്കിൽ ഈ നിബന്ധനകൾ ശ്രദ്ധിക്കുക *****************************************

1.നിങ്ങൾ ഒരു പ്രവാസിയാണോ

2. നിങ്ങൾ ഒരു ആലപ്പുഴ ജില്ലക്കാരനാണോ

3.നിങ്ങൾക്ക് നാടിന്റെ വികസനത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടോ

എങ്കിൽ നിങ്ങൾക്ക് ഈ പ്രശ്‌നോത്തരിയിൽ പങ്കെടുക്കാം

ഓൺ ലൈൻ രജിസ്‌ട്രേഷനായി http://theonlinequiz.com/kiifb/ സന്ദർശിക്കുക.

പ്രശ്‌നോത്തരിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആലപ്പുഴക്കാരായ എല്ലാ പ്രവാസികൾക്കും ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാം. ആധാർ,പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ആധികാരികത ഉറപ്പു വരുത്തി വേണം രജിസ്റ്റർ ചെയ്യാൻ.

കേരളവികസനം,കിഫ്ബി പദ്ധതികൾ,പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ സംബന്ധിച്ച ചോദ്യങ്ങളാകും ഓൺ ലൈൻ ടെലിപ്രസൻസ് ക്വിസിൽ ഉണ്ടാവുക.

രജിസ്റ്റർ ചെയ്തവർക്കായി നടത്തുന്ന പ്രാഥമിക ഘട്ട മൽസരത്തിൽ ഓൺലൈനിൽ ഏറ്റവും ആദ്യം ഉത്തരം നൽകുന്ന(Fastest Finger First Process) ഒരോരുത്തരെയാകും അതാതു മേഖലകളിൽ നിന്ന് ഫൈനലിലേക്ക് തിരഞ്ഞെടുക്കുക. രജിസ്‌ട്രേഷനു ശേഷം എന്താണ് നിങ്ങൾ ചെയ്യേണ്ടത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ നിങ്ങൾക്ക്‌ ഈ മെയിൽ വഴി ലഭിക്കുന്നതാണ്.

അപ്പോൾ വേഗമാകട്ടെ..ആവേശപോരാട്ടത്തിന് തയാറാകൂ